Wednesday, September 28, 2011

മാവേലി

മാവേലി  എന്നുള്ളത് എങ്ങിനെയാണ്‌ കേരളത്തിലെ ജനങ്ങളുമായി ബന്ധപ്പെടുത്തുന്നത് എന്നെത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല . എനിക്ക് വട്ടാണെന്ന് പറയാന്‍ വരട്ടെ . ആദ്യമായി മഹാബലി എന്നാല്‍ ആരെനെന്നു മനസിലാക്കണം , വിഷ്ണുവിനെ മഹാവിഷ്ണുവെന്നു ഹൈന്ദവര്‍ വിളിക്കുന്നത്‌ വിഷ്ണു ദൈവമെന്ന അര്‍ത്ഥത്തിലാണ്. മഹാരാജാവും ഒക്കെ ഒരു കുട്ടി ദൈവമാണല്ലോ ,മഹേശ്വരനും മഹാബലിയും . മഹാബലി ഒരു അസുരനായിരുന്നുവെന്ന് അറിയാമല്ലോ . അസുരന്‍ (demon)എന്നാ പദത്തില്‍ നിന്നും ആളെ മനസ്സിലാക്കാം . അപ്പോള്‍ അസുരന്മാരുടെ രാജാവോ ? . എത്രയാലോചിച്ചിട്ടും പിടികിട്ടാത്ത ഒരു ചോദ്യം , ഇത്രനല്ല ഒരു മനുഷ്യനെ എന്തിനു , ഹിന്ദുക്കളുടെ ഒരു നല്ല ദൈവമായ വിഷ്ണു വാമനനായി വേഷം മാറിവന്നു ചവിട്ടി താഴ്ത്തി?  കഥയില്‍ ചോദ്യമില്ലന്നാണല്ലോ പ്രമാണം .ചോദി ച്ചപ്പോള്‍ പലരും കോപിച്ചു , ഇങ്ങനെയൊക്കെ ചോദിക്കാമോ?  കൃത്യമായ ഉത്തരം ലഭിക്കാത്തത്തുകൊണ്ട് സ്വയം അന്ന്വഷനമാരംഭിച്ചു  .     അവസാനം ഇതൊരു വെറും കഥയായിരുന്നുവെന്നു മനസിലായി . അല്ലെങ്കില്‍ പരശു(കോടാലി) രാമന്‍ മഴുവെറിഞ്ഞു ഉണ്ടാക്കിയെന്നുപരയുന്ന ,ഗോകര്‍ണ്ണം (ഗോവ കര്‍ണാടക ) മുതല്‍ കന്യകുമാരിവെരെയുള്ള  സ്ഥലത്തുല്പ്പെട്ട കേരളത്തെ,  ഉണ്ടാകുന്നതിനു നൂറ്റാണ്ടുകള്‍ക്കുമുമ്പ് എങ്ങനെ മാവേലി ഭരിക്കും ? പരശുരാമന്‍ തന്നെ വിഷ്ണുവിന്‍റെ ആറാമത്തെ അവതാരമാണല്ലോ, ത്രേതായുഗത്തില്‍ ജമാടഗ്നിയുടെയും രേണുകയുടെയും മകനായി പിറന്നു ഭീഷ്മരുമായിപോലും യുദ്ധം ചെയ്തു അവസാനം ഭീഷ്മര്‍ പാശുപതാസ്ത്രം വരെ ഉപയോഗിക്കാന്‍ തുടങ്ങിയതാണല്ലോ.
ഈ മാവേലിയാരെന്നന്വാഷിച്ചു നോക്കിയപ്പോഴല്ലേ , കക്ഷിയുടെ പേര് , മഹാബലിയെന്നാണെന്നും , മാവേലിയെന്നത് ചുരുക്കപ്പേരാണെന്നും ." മഹാ ബലി" യെക്കുറിച്ചന്ന്വഷിച്ചപ്പോള്‍ ചെന്ന് നിന്നത്  "മഹാനായ ബാലിലാണ് " . ബാല്‍ ആരാണെന്നു ബൈബിള്‍ വായിച്ചിട്ടുല്ലവര്‍ക്കറിയാം. സെമിരാമസ് എന്നാ സ്ത്രീയുടെ മകനായി പിറന്നശേഷം അവരുടെ ഭര്‍തൃപദവിയലങ്കരിച്ച 
ദൈവത്തെ വെല്ലുവിളിച്ച , നായാട്ടു വീരനായ , ഷിനാര്‍ മരുഭൂമിയില്‍ ദൈവത്തെ വെല്ലുവിളിച്ചു ഗോപുരം പണിത , ആഭിചാരങ്ങളുടെ ദൈവമായ നിമ്രൊധ് എന്നാ രാജാവായിരുന്നുവെന്നു . ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക , ലോകപ്രകാരം ഏറ്റവും നല്ല ഒരു രാജാവായിരുന്നു നിമ്രൊധ് , പ്രജകളുടെ ക്ഷേമാമായിരുന്നൂ പരമപ്രധാനം , ദൈവം പറഞ്ഞത് വിശ്വസിക്കാതെ , ഇനിയും വെള്ളപ്പോക്കമുണ്ടാകുമെന്നും  അതില്‍ നിന്നും തന്‍റെ ജനത്തെ രക്ഷിക്കുവാനുമാണ് ഗോപുരം പണിതത് . അവര്‍ മരണശേഷവും ബാലിനെ ദൈവമായി കരുതിയിരുന്നൂ .( I  രാജാക്കന്മാര്‍ 18:25)വായിച്ചാല്‍ അവരുടെ ദൈവമായ ബാലിനെതിരെ ഏലിയപ്രവാചകന്‍ ആകാശത്തുനിന്നും തിയിരക്കുന്നത് കാണാം . മനുഷ്യര്‍ ലോകത്ത് ചിതറിയപ്പോള്‍ , അതില്‍ കുറേപ്പേര്‍ ഇന്ത്യയിലും കേരളത്തിലും വന്നെത്തി , അവര്‍ പ്രജ വത്സലനായിരുന്ന മഹാനായ ബാലിന് ഓര്‍മ്മിചിരുന്നൂ . അതിനു വേണ്ടിയുണ്ടാക്കിയ ഒരു കഥയാണ്‌ ഓണക്കഥ . ലോകത്തെല്ലാം ഒരു വിളവെടുപ്പുത്സവ മുണ്ടല്ലോ കേരളത്തിലെ വിളവെടുപ്പുമായി  ഇതിനെ കൂട്ടിയിണക്കുകയും ചെയ്തു .  സംശയമുള്ളവര്‍ nimrodh and semiramus baal mahabali എന്നുള്ള  ആര്‍ട്ടിക്കിള്‍ പഠിച്ചാല്‍ മതി . 
ഒരു വിളവേടുപ്പഖോഷമായി ഇതിനെ കണ്ടാല്‍ കുഴപ്പമില്ല ,സദ്യയും കുഴപ്പമില്ല,സാമുദായിക സൌഹാര്‍ധത്തിനായാലും  കുഴപ്പമില്ല ,  എന്നാല്‍ ഈ വക പരിപാടികള്‍ പള്ളിമുറ്റത്തുനിന്നും പള്ളിയിലേക്കുള്ള പറിച്ചുനടീല്‍ തീര്‍ച്ചയായും എതിര്‍ക്കപ്പെടെണ്ടതാണ്. സാമുദായിക സൌഹാര്‍ദം തകര്‍ക്കാനോ , അച്ചന്മാരെ കുറ്റപ്പെടുത്താനോ, മേത്രനച്ചനെ വേദപാഠം പഠിപ്പിക്കണോ അല്ല , മറിച്ച് ശരിയെന്നു തോന്നിയത് പറഞ്ഞെന്നു മാത്രം . തെറ്റുണ്ടെങ്കില്‍ പറഞ്ഞു തരിക.
സ്നേഹത്തോടെ പിപ്പിലാഥന്‍.

No comments: