Tuesday, September 20, 2011

രതിരഹിത



കാനോന്‍ നിയമം 1130 ഉം 1131 ഉം വായിച്ചപ്പോള്‍ തോന്നിയ ഒരു സംശയം ഇത് ആര്‍ക്കുവെണ്ടിയുള്ളതാനെന്നായിരുന്നൂ , ഒരു പക്ഷെ ഇതും അജ്ഞാതമായി തുടര്‍ന്നേക്കാം.

CHAPTER VII: THE SECRET CELEBRATION OF MARRIAGE


Canon 1130 For a grave and urgent reason, the local Ordinary may permit that a marriage be celebrated in secret.


Canon 1131 Permission to celebrate a marriage in secret involves:


Canon 1131.1 that the investigations to be made before the marriage are carried out in secret;


Canon 1131.2 that the secret in regard to the marriage which has been celebrated is observed by the local Ordinary, by whoever assists, by the witnesses and by the spouses.


Canon 1132 The obligation of observing the secret mentioned in canon 1131 n. 2 ceases for the local Ordinary if from its observance a threat arises of grave scandal or of grave harm to the sanctity of marriage. This fact is to be made known to the parties before the celebration of the marriage.


Canon 1133 A marriage celebrated in secret is to be recorded only in a special register which is to be kept in the secret archive of the curia.
ഇത് കണ്ടുപിടിക്കുവാന്‍ നിങ്ങള്ക്ക് വിടുന്നൂ.

അച്ചന്‍മാര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന ചുരുക്കം കാര്യങ്ങളില്‍ മാത്രമേ കഴമ്പു കാണൂകയോള്ളൂ. എന്നിട്ടും എന്തിനാണിവര്‍ക്കെതിരെ ഇത്രയേറെ അപകീര്‍ത്തികള്‍. പരക്കുന്നത്?. അറിയപ്പെടുന്നവര്‍ക്കെതിരെ മാത്രമേ കൂടുതല്‍ അപകീര്‍ത്തികള്‍ പരക്കാരോള്ളൂ എന്നതും രസാവഹമാണ്. പീടികത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ഒരുവനെന്തു കാണിച്ചാലും അതപകീര്‍ത്തിക്ക് കാരണമാകാറില്ല. നേതാക്കള്‍ തെറ്റുകള്‍ ചെയ്യാറുണ്ട്. തെറ്റുകള്‍ മാത്രം ചെയ്യുവാന്‍ നേതാവാകുന്നവരുമുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയെന്നത് ഓരോ സമൂഹത്തിലെ അംഗത്തിന്‍റെയും കര്‍ത്തവ്യമാണ്. എന്നാല്‍ അത് അതിര്‍ലങ്കിച്ച്‌ ,വ്യക്തി താത്പര്യങ്ങളിലും , വ്യക്തി വൈരാഗ്യം തീര്‍ക്കാനുമുപഗോഗിക്കുംപോഴാണ്, ഗുണത്തിന് പകരം ദോഷമായി മാറുന്നത്. ഇതുകൊണ്ടാരും ഒന്നും നേടാന്‍ പോകുന്നില്ല, മറിച്ചു നഷ്ട്ടപ്പെടാനേറെയുണ്ടുതാനും. തെറ്റുകാരല്ലത്ത അച്ചന്മാര്‍ പോലും അപകീര്‍ത്തികളെ സൂക്ഷിക്കണം. അവര്‍ക്കെതിരെ ഏറ്റവും കൂടുതലുപയോഗിക്കുന്ന ആയുധം രതിയും പണവുമാണ്‌( ജഡത്തിന്‍റെ ആഗ്രഹങ്ങള്‍ ) . മനുഷ്യരായി (ആണും പെണ്ണും ) ജനിച്ചവേര്‍ക്കെറ്റം പ്രയാസമുള്ള കാര്യമാണ് രതിയെ നിയന്ത്രിക്കുകയെന്നുള്ളത്. ഈയുള്ളവന്‍ ശ്രമിച്ചിട്ടും സാധിക്കാത്ത കാര്യമായിരുന്നു. പ്രയാധിക്ക്യത്താല്‍ അതിനുള്ള രതിയോടുള്ള വ്യഗ്രത കുറഞ്ഞില്ലതായത് എന്‍റെ മനസ്സിന്‍റെബലമോ ആത്മനിയന്ത്രണമോ അല്ല, മറിച്ചു ശരീരത്തിന്‍റെ ബലക്കുറവുകൊണ്ടാണ്. പണമോഹമാണ് എല്ലാ തിന്മകളുടെയും മൂലകാരണം( തിരുവച നത്തിലുല്ലതാണ് 1 Timothy 6:10) . നാമെല്ലാവരും , ഒരുതരത്തിലല്ലങ്കില്‍ മറ്റൊരു തരത്തില്‍ ആ മോഹമാണ് നമ്മെ ജീവിക്കാന്‍ പ്രേരണ നല്‍കുന്നത്.
രതിയെക്കുരിച്ചുള്ള അപവാദങ്ങളില്‍ പെടതിരിക്കുവാന്‍ , ആത്മീയനേതാക്കള്‍ പണ്ട് തങ്ങളെതന്നെ ഷണ്ഢന്മാരക്കിയിരുന്നു . അവരെക്കുറിച്ചയിരിക്കാം യേശു പറഞ്ഞത് - സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) . പണ്ടുക്കാലത്ത് വളരെ പണ്ടൊന്നുമല്ല, അച്ചന്മാര്‍ കടുക്കാവെള്ളം കുടിച്ചു രതിയെ നിയന്ത്രിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. അപ്പോസ്തലനായ പൗലോസ്‌ , തന്‍റെ ശരീരത്തിലെ സാത്തന്‍റെ മുള്ള് എന്നും രതിചിന്തയെപറ്റി പരാമര്‍ശിച്ചിട്ടുണ്ട്. യഥാര്‍ഥത്തില്‍ നമ്മുടെ ധ്യാനങ്ങളിലും മറ്റും രതി ഒരു പൂജയാക്കി ഉയര്‍ത്താരുണ്ട് . പോരാത്തതിന് കിടക്കുന്ന കിടക്ക ബലിപീടമാനെന്നു വരെ പറഞ്ഞ അച്ചനാണ് സുരെഷച്ചന്‍. എന്തുപറയുന്നു എന്ന് നോക്കാതെ ആരൂപറയുന്നൂ എന്നതിന് വിലകൊടുക്കുന്ന ജനം അതും വിശ്വസിച്ചു. ദൈവത്തിന്‍റെ ആദ്യ പദ്ധതിയില്‍ രതിയെന്നോന്നില്ലായിരുന്നൂ ( പാറുദീസയില്‍ രതിയില്ലയിരുന്നുവെന്നു കാണാവുന്നതാണ് കാരണം സാത്താന്‍ മനുഷ്യനില്‍ മാറ്റം വരുത്തിയതിനു ശേഷമാണ് മനുഷ്യന് നാണം തുടങ്ങിയത്. അതുവരെ രതിരഹിത പ്രത്ത്യുല്പാധനമായിരുന്നൂ. ആദത്തില്‍ നിന്നും അവ്വയെ ഉണ്ടാക്കിയതുപോലെ , അമിബയുടെ പെരുക്കം പോലെ , വാഴയില്‍ നിന്നും വാഴക്കുഞ്ഞുണ്ടാകുന്നതുപോലെ , കുരുമുളകുവള്ളിയില്‍നിന്നും , ചെമ്പരത്തി തണ്ടില്‍നിന്നും ചെടികളുണ്ടാകുന്നതുപോലെ. ഇതുപോലെതന്നെയായിരിക്കും പുതിയ ഭൂമിയിലും. യേശുവിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക മത്തായി 22 :29 വിശുദ്ധ ലിഖിതങ്ങള്‍ ദൈവശക്തി എന്നിവ മനസിലാക്കത്തതിനാല്‍ നിങ്ങള്ക്ക് തെറ്റ് പറ്റിയിരിക്കുന്നൂ, പുനരുദ്ധാണത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോയില്ല പിന്നെയോ അവര്‍ സ്വര്‍ഗ്ഗ ദൂതന്മാരെപോലെയായിരിക്കും. നഷ്ട്ടപ്പെട്ട പറുദീസാ പുനസ്ഥാപിക്കാണല്ലോ ഇതെല്ലാം നമ്മള്‍ സഹിക്കുന്നത്.) രതിതന്നെയാണ് ആദിപാപം എന്ന് ഞാന്ന്‍ ഉറച്ചു വിശ്വസിക്കുന്നൂ . ദൂധന്മാര്‍ മനുഷ്യ ശരീരം സ്വീകരിച്ചു രതിക്രീഡകളിലെര്‍പ്പെടുന്നതായി ബൈബിളില്‍ പരാമര്‍ശമുണ്ട്. വിവാഹം ചെയ്യതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോള്‍ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവര്‍ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങള്‍ വളച്ചൊടിക്കുന്നത്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാന്‍ ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കില്‍ ശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും കല്ല്യാണം കഴിക്കാതിരുന്നൂ?.
സങ്കീര്‍ത്തനത്തില്‍ "പാപത്തില്‍ എന്‍റെ അമ്മ എന്നെ ഗര്‍ഭംധരിച്ചിരിക്കുന്നൂ" എന്നുപറയുന്ന പാപമേതാണ് . അതാണ്‌ ഉത്ഭവപാപം അഥവാ ജന്മപാപം. ജന്മപാപമില്ലത്തവരായി ജനിച്ചത്‌ യേശുവും ,ആദമും ഹവ്വയും മാത്രമേയുള്ളൂ. ഇവരുടെ ജനനവും മറ്റുസര്‍വവരുടെയും ജനനങ്ങള്‍ തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം. വ്യത്യാസം ദൈവഇഷ്ട്ട പ്രകാരവും , മനുഷ്യന്‍റെ ഇഷ്ട്ടപ്രകാരവും ഉള്ള ജനനങ്ങള്‍. അഥവാ( sexual and asexual reproduction). ആയുര്‍വേദ ആഷ്ടംഗഹൃദയത്തിലും, വാസ്തുശാസ്ത്രത്തിലെ ഭോജരാജന്‍റെ സമരാങ്കണ സൂത്രധാരയിലും , രതി അവശ്യം സന്തോനാത്പാധനത്തിനു മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. ലേവ്യ പുസ്തകത്തിലെ നിര്‍ദേശങ്ങള്‍ നോക്കിയാലും.

No comments: