Tuesday, September 20, 2011

തിരശീലയുടെ കാര്യം.

തിരശീലയുടെ കാര്യം.      ചിക്കാഗോയിലെ തിരശീലക്കെന്തോ അഭംഗി യുണ്ടെന്നു ഞാനും സമ്മതിച്ചിരുന്നൂ ,ഭാഗ്യവശാല്‍ അധികൃതര്‍ അതിപ്പോള്‍ മനോഹരമാക്കിയിട്ടുണ്ട് . എന്നുവെച്ചു ഞാന്‍ തിരശീലക്കെതിരല്ല .
 ദേവാലയത്തില്‍ തിരശീല വേണമെന്ന് ദേവാലയ നിര്‍മാണവേളയില്‍ ദൈവം ശലമോനോട് പറയുന്നുണ്ട്. (  2 Chronicles 3:14  Across the entrance of the Most Holy Place he hung a curtain made of fine linen, decorated with blue, purple, and scarlet thread and embroidered with figures of  )  . ദൈവം മാറ്റിപ്പറയാത്തിടത്തോളം കാലം നമ്മളായി അതിനൊരു മാറ്റം വരുത്തേണ്ട ആവശ്യമില്ല.      യേശുവിന്‍റെ മരണസമയത്ത് ശീലകീറി പ്പോയതുകൊണ്ടിനി ശീലവേണ്ടന്നു പറയുന്നത്    തികച്ചും  മൗഠൃമാണ്.  യേശുവിന്‍റെ മരണസമയത്ത് നടന്ന പല സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്.  ഭൂമിയും പാറയും പിളര്‍ന്നു , അതുകൊണ്ട് ഇനി ഭൂമിയും പാറയും വേണ്ടെന്നാരും പറയാത്തതെന്താണ്പോലും?.  ശവകുടീരങ്ങള്‍ തുറക്കപ്പെട്ടു , അതുകൊണ്ടിനി ശവമാടക്കതിരുന്നലോ?.ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു - അതുകൊണ്ട് വെളിച്ചം നമ്മുക്ക് വേണ്ടായെന്നാരും പറയാത്തതെന്താണ് പോലും. സൂര്യന്‍ ഇരുണ്ടു - അതുകൊണ്ട് സൂര്യന്‍ മേലില്‍ പ്രകാശിക്കാന്‍ പാടില്ലെന്ന് പറയാത്തതെന്ത് ?,    ആരേലും വിവരദോഷികള്‍ പറയുന്നതുകെട്ടെടുത്തു ചാടുന്നതിനുമുന്‍പ്ചിന്തിക്കുക,   ഒന്നല്ല പല പ്രാവശ്യം.
യഥാര്‍ഥത്തില്‍ കുര്‍ബാന സമയത്ത് വിരി മാറ്റുമ്പോള്‍ , മുകളുമുതല്‍ മാറുന്നത് കാണുമ്പോള്‍ , ബൈബിളിലെ ഭാഗമാനെനിക്കൊര്‍മ്മ വരുന്നത്. ഇത് അന്ന് നടന്നതിന്‍റെ പുനരാവിഷക്കാരമായി എന്ത് കൊണ്ട് കണ്ടു കൂടാ? എല്ലത്തിലെയും നന്മ കാണാന്‍ ശ്രമിക്കുക .
കത്തോലിക് എന്നാല്‍ സാര്‍വത്രീകം എന്നും,    പെന്തക്കോസ്ത് എന്നാല്‍ അമ്പതു ( roman numeral 50) എന്ന് മാത്രമേയുള്ളൂ. 1-uno, 2-di,3-tri,4-tessera,5-penta,6-hexa,7-hepta, 8-octa, 9-nonein,10- deca, 50-pentacost,100-hectaton,1000-chilioi
ക്രിസ്തീയ കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ക്രിസ്ത്യാനിയയവനും
ഹിന്ദു കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം ഹിന്ദൂവയവനും
മുസ്ലീം കുടുംബത്തില്‍ ജനിച്ചുപോയതുകൊണ്ട് മാത്രം മുസ്ലീമയവനും
ഒക്കെയാണ് ഇന്നിന്‍റെ അശാന്തിയുടെ കാരണങ്ങള്‍. ആയതിനാല്‍ അവനവന്‍ ഉള്‍പ്പെട്ടുപോയ മതവിഭാഗത്തിന്‍റെ എങ്കിലും മതഗ്രന്ഥങ്ങള്‍ മുന്‍വിധിയില്ലാതെ പലപ്രാവശ്യം വായിച്ചുപഠിക്കുക , സാധിക്കുമെങ്കില്‍ മറ്റു മതഗ്രന്ഥങ്ങളും. അപ്പോള്‍ മതങ്ങള്‍ക്കുള്ളിലുള്ള വഴക്കുകളും , മതങ്ങള്‍തമ്മിലുള വഴക്കുകളും താനേ ഇല്ലാതാകും.

No comments: