ബൈബിൾ വൈദികരുടെ വിവാഹത്തെ എതി൪ക്കുന്നില്ല എന്ന് മാത്രമല്ല ബഹുഭാര്യത്വം ആകാമെന്ന് പരോക്ഷമായി പരമർശിക്കുന്നുമുണ്ട് , മെത്രാൻസ്ഥാനം ആഗ്രഹിക്കുന്നവൻ ഏകഭാര്യയുടെ ഭർത്താവായിരിക്കണം എന്ന്പറയുംപോൾ അല്ലാത്തവർക്കതിൽ കൂടാമെന്ന്തന്നെയല്ലേ. I Timothi 3:2- bishop then must be blameless, the husband of one wife, vigilant, sober, of good behavior, given to hospitality, apt to teach. പുതിയനിയമം തുടങ്ങുമ്പോൾ കാണുന്ന സ്നാപക യോഹന്നാൻ സഖറിയ പുരോഹിതന്‍റെ പുത്രനായിരുന്നുവേന്നറിയുക (luke 1:5). രതിയും പണവും പരസ്പര പൂരകങ്ങലാണ്. പുരുഷന്മാ൪പലരും പണവും അധികാരവും ആര്‍ജിക്കുന്നത് പരോക്ഷംമായെങ്കിലും എതി൪ലിംഗത്തിലുള്ളവരുടെ ശ്രദ്ധയും ആദരവും നേടാനാണ്. പണം നേടുവാനായി സ്ത്രീകൾ പലരും രതിയെ ഉപയോഗിക്കാരുമുണ്ട്.( ഭർത്താക്കന്മാർ അറിയാതെയും ചിലപ്പോള്‍ അറിഞ്ഞും). എന്നാല്‍ അച്ചന്മാർക്കെന്നല്ല നമ്മുക്കും വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ബൈബിൾ പഠിപ്പിക്കുന്നൂ. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. |
രതിയെക്കുരിച്ചുള്ള അപവാദങ്ങളിൽ പെടതിരിക്കുവാൻ , ആത്മീയനേതാക്കൾ പണ്ട് തങ്ങളെതന്നെ ഷണ്ഢന്മാരാക്കിയിരുന്നു . അവരെക്കുറിച്ചയിരിക്കാം യേശു പറഞ്ഞത് - സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) . പണ്ടുക്കാലത്ത് വളരെ പണ്ടൊന്നുമല്ല, അച്ചന്മാര്‍ കടുക്കാവെള്ളം കുടിച്ചു രതിയെ നിയന്ത്രിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോൾ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവ൪ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങൾ വളച്ചൊടിക്കുന്നത്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. പിന്നെ പിശാശ് പരീക്ഷിക്കാതിരിക്കാൻ ഒരു ആനുകൂല്യമായി ഇതനുവധിച്ചിരിക്കുന്നൂ എന്നേയുള്ളൂ . ഇത്ര സ്രേഷ്ട്ടമായിരുന്നുവെങ്കിൽ ശിഷ്യനാകുന്നതിനുമുമ്പ് കല്ല്യാണം കഴിച്ച ശിമയോനല്ലാതെ മറ്റാരും എന്തൂകൊണ്ട് കല്ല്യാണം കഴിക്കാതിരുന്നൂ?.
No comments:
Post a Comment