Tuesday, September 20, 2011

േവഷം ധരിക്കണം

Anonymous said...

പള്ളിയില്‍ വരുമ്പോള്‍ മാന്യമായ േവഷം ധരിക്കണം -

കൊച്ചി: ഇറക്കം കുറഞ്ഞതും ഇറുകിയതും ശരീരഭാഗം പ്രദര്‍ശിപ്പിക്കുന്നതുമായ വസ്ത്രം ധരിച്ച് ദേവാലയങ്ങളില്‍ എത്തരുതെന്ന് നിര്‍ദേശം. കുര്‍ബാനയില്‍ പങ്കെടുക്കുമ്പോള്‍ സ്ത്രീകള്‍ നെറ്റോ ഷാളോ സാരിത്തലപ്പോ തലയില്‍ ഇടണമെന്നും എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് ബസിലിക്ക വികാരി ഫാ. ജോസ് ചിറമേല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു.

ലോ വെയ്‌സ്റ്റ് പാന്റ്‌സുകള്‍ ആണ്‍കുട്ടികള്‍ ഒഴിവാക്കണം. തലയോട്ടി, പോത്തിന്റെ തല തുടങ്ങിയ ചിത്രങ്ങളോടുകൂടിയതും ദ്വയാര്‍ഥ സൂചക വാചകങ്ങള്‍ ഉള്ളതുമായ ടീ ഷര്‍ട്ടുകള്‍ ധരിക്കരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
ക്രിസ്തീയ ദേവാലയത്തിന്റെ പവിത്രത സൂക്ഷിക്കാനും മറ്റുള്ളവരുടെ ഏകാഗ്രത നഷ്ടപ്പെടാതിരിക്കാനും അന്തസ്സായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ യുവതീയുവാക്കള്‍ ശ്രദ്ധിക്കണം. ആശാസ്യമല്ലാത്ത അഭിപ്രായങ്ങള്‍ക്ക് അവസരം നല്‍കുന്ന വസ്ത്രധാരണ രീതി ദേവാലയ പവിത്രതയെ ബാധിക്കും.

കുട്ടികളുടെ വസ്ത്രധാരണത്തില്‍ മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. മാന്യമായ വസ്ത്രം വ്യക്തിത്വത്തിന്റെ അന്തസ്സ് ഉയര്‍ത്തും. കുട്ടികള്‍ ദേവാലയങ്ങളില്‍ പ്രദര്‍ശന വസ്തുവാകാന്‍ അനുവദിക്കരുത്. പോകുന്നത് സിനിമാ തീിയറ്ററുകളിലേക്കോ കച്ചവട സ്ഥാപനങ്ങളിലേക്കോ അല്ലെന്ന ചിന്ത കുട്ടികളില്‍ ചെറുപ്പം മുതല്‍ വളര്‍ത്തണം. അല്‍പ്പവസ്ത്രധാരണം ഫാഷനാകുന്ന സാഹചര്യത്തില്‍ ദേവാലയങ്ങള്‍ ഇത്തരം വേദികളാകരുത്.
ഏത് വസ്ത്രവും എങ്ങനെയും ധരിച്ചോ ധരിപ്പിച്ചോ കയറിയിറേങ്ങണ്ട സ്ഥലമല്ല ദേവാലയങ്ങള്‍ എന്ന തിരിച്ചറിവ് വേണം. ചടങ്ങുകള്‍ ഫാഷന്‍ ഷോ പോലെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ദേവാലയ പരിശുദ്ധിക്ക് ചേരാത്തവിധം വസ്ത്രം ധരിക്കുന്നവരുടെ കാര്യം ചിലര്‍ സൂചിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഫാ. ജോസ് ചിറമേല്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ഇടവക യൂനിറ്റ് യോഗങ്ങളില്‍ ഇത് വായിച്ച് വിശദീകരണം നടത്തും. ഇതിന് ശേഷം ആവശ്യമെങ്കില്‍ പള്ളിയില്‍ വായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
September 13, 2011 3:05 PM




 ഇതിനെക്കുറിച്ച്‌ സ്ക്യ്ലാര്കും പിപിലടനും ഫിതും ജൂണ്‍ ഇരുപതിന് ഇതിനേക്കാള്‍ ഗഹനമായി പറഞ്ഞിരുന്നൂ.

പള്ളിയില്‍ വരുമ്പോള്‍ സ്ത്രീകള്‍ തല മൂടെണ്ടിയ കാര്യം ഉണ്ടോ?
സുറിയാനി ക്രിസ്ത്യാനികളുടെ ആചാരങ്ങളില്‍ പെട്ട ഒരു കാര്യമാണ് പള്ളിയില്‍ വരുമ്പോള്‍ സ്ത്രീകള്‍ അവരുടെ തല മൂടണം എന്നത്. കേരളത്തിലായാലും അമേരിക്കയിലായാലും പലരും ഇത് ചെയ്യുന്നതായി കാണുന്നില്ല. കുര്‍ബാന സ്വീകരിക്കാന്‍ പോകുമ്പോള്‍ പോലും തലയില്‍ തുണി ഇടാതെയാണ് പല സ്ത്രീകലും പോകുന്നത്. ഇത് ചെയ്യാത്തത് ശ്രദ്ധക്കുറവു കൊണ്ടാണെന്ന് തോന്നുന്നു. കുട്ടികളാണെങ്കില്‍ അറിയാന്‍ മേലാഞ്ഞിട്ടായിരിക്കാം. സാരിയായാലും ചൂരീധാരായാലും തല മൂടാനുള്ള തുണി വസ്ത്രത്തില്‍ തന്നെ ഉണ്ടു താനും. ജീന്‍സും മറ്റും ഇടുന്ന കുട്ടികളാണെങ്കില്‍ പള്ളിയില്‍ വരുമ്പോള്‍ ഒരു സ്കാര്‍ഫ് കൊണ്ടു വന്നാല്‍ മതിയാകും. പെണ്‍കുട്ടികളോടും മറ്റു സ്ത്രീകളോടും ഇക്കാര്യം പറഞ്ഞു കൊടുത്താല്‍ നന്നായിരിക്കും.
skylark <skylark_lux@yahoo.com>
Posted by syromalabarfaith at 8:39 AM 25 comments

June 20, 2011 9:24 AM
ഗുരു പിപ്പിലാഥന്‍said...
പലപ്പോഴും ഗൌരവം മനസിലാക്കുന്നില്ല, എന്നതിലുപരി പാപമാണെന്നുപോലും മനസില്ലക്കാതെ ചെയ്യുന്ന, സമൂഹത്തില്‍ പടരുന്ന ഒരു കൊടും പാപമാണ് മേനിപ്രദര്‍ശനം.
ഫെമിനിസ്റ്റുകളായവര്‍ ഇതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നുറപ്പാണ്. അതിനവര്‍ക്ക്‌ അനേകം ന്യായങ്ങള്‍ കണ്ടേക്കാം.
(സ്തീകള്‍ എല്ലാവരും - എന്‍റെ അടുത്തബന്ധത്തിലുള്ളവര്‍ ഒഴിച്ച്- അല്പവസ്ത്രധാരികലായോ കഴിവതും ശരിരം പ്രദര്‍ശിപ്പിച്ചോ ആരാധനാലയങ്ങളില്‍ വരുന്നതാണ്‌, വ്യക്തിപരമായി എനിക്കും ഇഷ്ടം.) എന്നാല്‍ എന്‍റെയോ താങ്കളുടെയോ ഇഷടത്തിനു ഇവിടെ യാതൊരു പ്രസക്തിയുമില്ല, തിരുവചനം എന്തുപറയുന്നു എന്നതാണ്, ഈ വിഷയത്തില്‍ നാം സ്വീകരിക്കേണ്ട അളവുകോല്‍. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് തിരുവചനം എന്തുമാര്‍ഗനിര്‍ദേശങ്ങള്‍ ഒക്കെ നല്‍കിയിട്ടുണ്ടെന്ന് നിങ്ങള്‍ തന്നെ മനസിലാക്കുക. ഞാന്‍ പറയാന്‍പോകുന്നത് ഇതെങ്ങനെ ഒരു മഹാപാപം ആകുന്നു എന്നുള്ളതാണ്. വ്യഭിചാരവും വ്യഭിചാരമോഹവും യഥാക്രമം , ആറ്,ഒന്‍പതു പ്രമാണങ്ങളുടെ ലംഘനമാണല്ലോ . അതിനാര്‍ക്കും തര്‍ക്കമില്ലെന്നു കരുതട്ടെ. അപ്പോള്‍ ഈ പാപങ്ങള്‍ ചെയ്യുവാനുള്ള പ്രലോഭനം തരുന്നതാരോ, അവരുടെ പാപം ഈ പാപങ്ങളുടെ ആകെത്തുകയെക്കള്‍ കൂടുതലാണെന്ന് വരുന്നു. ഇത് ഞാന്‍ പറഞ്ഞതല്ല, സാക്ഷാല്‍ നമ്മുടെ കര്‍ത്താവും രെക്ഷകനുമായ യേശു പറഞ്ഞതാണ്.
Matthew 18:(6-9), Mark 9:42, Luk 17:(1-2) ---- 7 “Woe to the world for temptations to sin! [2] For it is necessary that temptations come, but woe to the one by whom the temptation comes
സ്ത്രീകളുടെ വസ്ത്രധാരണരീതിയില്‍ നമ്മള്‍ ഇസ്ലാംമതക്കാരെ പലപ്പോഴും കുറ്റ പ്പെടുത്താറുണ്ടെങ്കിലും, അവരുടെ സ്ത്രീകള്‍ പലപ്പോഴും ബൈബിളിലെ മാനധന്ണ്ട മനുസരിച്ച്തന്നെയാണ്, വസ്ത്രധാരണം ചെയ്യാറ്. കണ്ണ്വനെയും, ശിവന്‍, ൠഷ്യസ്രുംഘന്‍, ക്ലിന്റന്‍ ..... എന്നിവര്‍ക്കു സംഭവിച്ചതും മറ്റൊന്നായിരുന്നില്ല.
June 20, 2011 10:45

No comments: