Sunday, September 25, 2011

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.

മറ്റു സഭക്കാരുടെ കരുനീക്കങ്ങളും , നമ്മള്‍ പറയേണ്ട മറുപടിയും.

ചോദ്യവും ഉത്തരവും

ഭൂമിയില്‍ ആരെയും പിതാവേ എന്ന് വിളിക്കരുത് ,എന്നുള്ളപ്പോള്‍ , നിങ്ങള്‍ നിങ്ങളുടെ മെത്രാനെ പിതാവേ എന്ന് വിളിക്കുന്നത്‌ തെറ്റല്ലേ?

താങ്കള്‍ക്ക് നാലാം കല്‍പ്പന പറയാമോ?( പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക, പറഞ്ഞിരിക്കുന്നത് പിതാവും പുത്രനും) , സെബതിപുത്രന്മാര്‍ പിതാവുമോന്നിച്ചു വഞ്ചിയിലിരുന്നു വലനന്നാക്കുകയായിരുന്നു അന്ന് സുവിശേഷത്തില്‍ പറയാമെങ്കില്‍ , ഞങ്ങളുടെ ആധ്യല്മിക നേതാക്കളെ വിളിക്കരുതോ. താങ്കള്‍ ഒരു അപേക്ഷ പൂരിപ്പിക്കുമ്പോള്‍ പിതാവേ എന്നുള്ളടത്തു അപ്പന്‍റെ പേരാണോ യെഹോവയെന്നാണോ എഴുതുക?. .............


കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥന എന്തുകൊണ്ട്?

താങ്കള്‍ വളരെ പ്രതീക്ഷയോടുകൂടി ഒരാളെ കാത്തിരിക്കുന്നുവെങ്കില്‍ താങ്കളുടെ നോട്ടം അയാള്‍ വരുന്ന വഴിയിലേക്കായിരിക്കും, അതുപോലെ യേശു ഇനിയും വരാനുള്ളത് കിഴക്ക് നിന്നാണ്. " കിഴക്കുനിന്നു പടിഞ്ഞാറോട്ട് പായുന്ന ഒരു മിന്നല്‍ പിണര്‍പോലെ". അതേപോലെ യേശു ആദ്യം വന്നതും കിഴക്ക്നിന്നാണ് . അതെങ്ങിനെയെന്ന് ചോദിച്ചാല്‍ , കിഴക്ക് കണ്ട (വെളിച്ചത്തെ) നക്ഷത്രത്തെക്കുറിച്ച് വിശധീകരിക്കെണ്ടിവരും.ആവശ്യമെങ്കില്‍ പിന്നെയാകാം. ബൈബിളില്‍ കിഴക്കിന് പ്രാധാന്യമുണ്ട്.


നിങ്ങളുടെ പുരോഹിതര്‍ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലാ, ബൈബിളില്‍ വിവാഹം കഴിക്കരുതെന്ന് പറയുന്നുണ്ടോ?

വിവാഹം കഴിക്കരുതെന്ന് പറയുന്നില്ല എന്നത് ശരിതന്നെ. വിവാഹം കഴിക്കാതിരിക്കുന്നതാണ് സ്രെഷ്ട്ടമെന്നു പറയുന്നുണ്ട്. I Corinth ഏഴാം അദ്ധ്യായം മുഴുവന്‍ പറയുന്നത് വിവാഹം കഴിക്കുന്നതിനേക്കാള്‍ നല്ലത് വിവാഹം കഴിക്കതിരിക്കുന്നതാണെന്നാണ്. ഇവരെക്കുരിച്ചായിരിക്കാം " സ്വര്‍ഗരാജ്യത്തെപ്രതി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയവരെന്നു (മത്തായി 19 :11 ) പറയുന്നത്. വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേതമെന്നു യേശുവിനോട് ചോദിച്ചപ്പോൾ അതെയെന്നുതന്നെയാണ്‌ത്തരം. ക്രുപലഭിച്ചവരല്ലാതെ ആരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല എന്നുള്ളത് ക്രുപലഭിച്ചവ൪‍ക്കല്ലാതെ വിവാഹം പാടില്ല എന്നാക്കിയിട്ടുണ്ട്. ഇങ്ങനെയാണ് വാക്യങ്ങൾ‍ വളച്ചൊടിക്കുന്നത്. അതുപോലെ 140000










ബ്രഹ്മചാരികള്‍ (സ്ത്രീകളുമായി മലിനപ്പെടാത്തവര്‍ ) മാത്രമേ യഥാര്‍ത്ഥ സ്വര്‍ഗത്തില്‍ പോകയോള്ളൂ ( വെളിപാട് 14 : 4 ) , ബാക്കിയുള്ളവരൊക്കെ സ്വര്‍ഗരാജ്യത്തിലും , നരകത്തിലുമായിരിക്കും. എല്ലാ ബ്രഹ്മചാരികലുമല്ല ഞങ്ങളുടെ ചിലയച്ചന്മാരെപോലെ ദൈവത്തിനുവേണ്ടി തങ്ങളെ തന്നെ ഷണ്ഢന്മാരാക്കിയ 140000 പേര്‍ മാത്രം. നിങ്ങളുടെ ഒറ്റ നേതാക്കള്‍ അവിടെത്തില്ല, ബൈബിള്‍ ശരിയാണെങ്കില്‍
പെരുന്നാളുകള്‍ നടത്തുന്നതെന്തിനു?
നിങ്ങളുടെ കണവന്‍ഷനുകളും ഞങ്ങളുടെ പെരുന്നാളുകളും തമ്മിലുള്ള വ്യത്യാസമെന്താണ്?
ആഭരണം അണിയുന്നതെന്തിനു? അതാടംഭാരമല്ലേ?
അത്യാവശ്യം ആഭരണം ഇടുന്നതുകൊണ്ടെന്താണ് പ്രശ്നം? ആടംഭാരമാണെങ്കില്‍ എപ്പോള്‍ വിറ്റാലും 100 ഡോളര്‍ കിട്ടുന്ന ഒരുകമ്മലാണോ വിട്ടാല്‍ 10 ഡോളര്‍ പോലും കിട്ടാത്ത 100 ഡോളര്‍ കൊടുത്തു വാങ്ങിയ സാരിയോ? 40000 ഡോളറിന്‍റെ കാറോ?
സ്നാനപ്പെടാത്തതെന്തുകൊണ്ട്?
ആരുപറഞ്ഞു ഞാന്‍ സ്നാനപ്പെട്ടിട്ടില്ലന്നു? താങ്കള്‍ സ്നാനപ്പെടുന്ന പ്രായത്തിനുമുന്പേ ഞാന്‍ സ്നാനപ്പെട്ടതാണ്. അത് ശിശുസ്നാനമാനെന്നു പറഞ്ഞാല്‍ , സ്നാനമോന്നെയുള്ളൂ ,അതിനു വകഭേതങ്ങലില്ല. ഇപ്പോഴും ആദ്യകാലതെപ്പോലെ പ്രയപൂര്തിയായി കഴിഞ്ഞു ക്രിസ്തുവിനെ സ്വീകരിക്കുന്നവരെ ഞങ്ങള്‍ ഇപ്പോഴും സ്നാനപ്പെടുത്തരുണ്ട്. താങ്കള്‍ക്കു സ്നാനപ്പെട്ടുകഴിഞ്ഞു എന്ത് വ്യത്ത്യാസമാനുണ്ടായത്? ഞാനും താങ്കളും തമ്മില്‍ എന്താണ് ഇപ്പോള്‍ വ്യത്ത്യാസം. ഇനി മുങ്ങുന്നതിനെയും ഒഴിക്കുന്നതിനെയും കുറിച്ചാണ് താങ്കള്‍ക്കു തര്‍ക്കമെങ്കില്‍ , യേശു മുങ്ങിയതായി എവിടെപ്പരയുന്നൂ? വെള്ളത്തില്‍ നിന്ന് കയറിയപ്പോള്‍ എന്നാണു , അല്ലാതെ വെള്ളത്തില്‍ നിന്ന് പൊങ്ങിയപ്പോള്‍ എന്നല്ല. അപ്പോള്‍ സ്വാഭാവികമായും ചോദിക്കാം എങ്കില്‍ പിന്നെ എന്തിനു വെള്ളത്തിലിറങ്ങി? ആ നാട്ടിലെ എല്ലാവരുടെയും തലയിലോഴിക്കാനുള്ള വെള്ളം കോരുക യോഹന്നാനു പ്രയാസമുള്ള കാര്യമായിരുന്നൂ. അല്പം വെള്ളത്തില്‍ ഇറങ്ങിനിന്നു തലയില്‍ കോരിയൊഴിച്ചാലും വെള്ളത്തില്‍ നിന്ന് കയറാം. മുക്കാന്‍ പരുവത്തില്‍ ആഴമുള്ള വെള്ളത്തിലായിരുന്നൂ യോഹന്നാന്‍ നിന്നതെങ്കില്‍ , (മത്തായി 3 :5 ) ജരുസലേമിലും യൂദയ മുഴുവനിലും ജോര്‍ദാന്‍റെ സമീപ പ്രദേശങ്ങളിലും നിന്നുള്ള ജനത്തെ മുഴുവന്‍ മുക്കിയ യോഹന്നാന്റെ അവസ്തയോന്നോര്‍ത്ത് നോക്കുക. സ്നാനത്തിന്‍റെ ആദ്യരൂപമായിരുന്ന പരിചേതന എട്ടു ദിവസം പ്രായമുള്ളപ്പോലായിരുനൂവെന്നു താങ്കള്‍ക്കറിയാമോ?
യേശു സ്നാനപ്പെട്ടില്ലേ അപ്പോള്‍ താങ്കളും പ്രായപൂര്‍ത്തിയായപ്പോള്‍ സ്നാനപ്പെടനം.
യേശു ദൈവപുത്രനായിട്ടും 30 വര്‍ഷം എന്തിനു കാത്തിരുന്നു? ( മിക്കവര്‍ക്കും ഉത്തരമില്ല) , പാപമില്ലത്തവനാനെങ്കില്‍ പിന്നെ സ്നാനമെന്തിനു? (മിക്കവര്‍ക്കും ഉത്തരമില്ല) മാത്രുകയെന്നുപരഞ്ഞാല്‍ , മാത്രുകയെന്നെശു പറഞ്ഞിട്ടില്ല. മാതൃക തന്നത് പരസ്പരവും ശത്രുക്കളെയും സ്നേഹിക്കുവാനും , പരസ്പരം പാദം കഴുകാനുമാണ്. അത് താങ്കള്‍ ചെയ്യുന്നുട്ണോ? ഉണ്ടന്നാണ്ത്തരമെങ്കില്‍ നിങ്ങളുടെ പള്ളിയിലേക്കോ വിന്‍സെന്റ്ഡിപോള്‍ സംഖടനയിലെക്കോ, നിങ്ങളുടെ അടുത്തുള്ള ധരിദ്രനോ രോഗിക്കോ ഒരു സംഭാവന ചോദിക്കൂ , അപ്പോള്‍ തന്നെ സ്നാനക്കാരന്‍ വിട്ടുപോക്കൊള്ളും.
ഇനിയും യേശു സ്നാനപ്പെട്ടതെന്തിനാണെന്നു അയാള്‍ക്ക്‌ പറഞ്ഞു കൊടുക്കുക. യോഹന്നാന്‍ 1 : (33 -34 ) , സ്നാപകയോഹന്നാന് ദൈവം അയച്ചപ്പോള്‍ പറഞ്ഞിരുന്നൂ " നീ സ്നാനപ്പെടുത്തുംപോള്‍ പരിശുധാല്‍മാവ്‌ ആരുടെമേല്‍ ഇറങ്ങി വരുന്നത് കാണുന്നുവോ അവന്‍ ദൈവപുത്രനാണ്‌ എന്ന്. അത് സ്നാപക യോഹന്നാന്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നു.


താങ്കള്‍ രക്ഷിക്കപ്പെട്ടതാണോ ?

താങ്കള്‍ രക്ഷ എന്നത് കൊണ്ടെന്താനുട്ടെശിക്കുന്നത്?( മിക്കവര്‍ക്കുമുത്തരമില്ല ) സമ്പത്തികമാണോ? ചിലര്‍ അതെയെന്നുപോലും പറഞ്ഞന്നു വരും. പിന്നെ അല്ല സ്വര്‍ഗത്തില്‍ പോകുന്ന കാര്യമോ , ജീവപുസ്തകത്തില്‍ പേര് ചേര്‍ത്ത കാര്യമോ ഒക്കെ പറഞ്ഞെന്നു വരും. സ്വര്‍ഗ്ഗവും സ്വര്‍ഗരാജ്യവും തമ്മിലുള്ള വ്യത്യാസം ചോദിക്കുക{ മിക്കവര്‍ക്കും അറിഞ്ഞുകൂടാ, സ്വര്‍ഗമെന്നാല്‍ അത്ത്യുന്നതനായ ദൈവത്തിന്റെ സ്ഥലമാണ് , സ്തെഫാനോസ് ദര്‍ശനത്തില്‍ കണ്ട (സ്ഥലം-Act 7:35) പിതാവും പുത്രനും ഇപ്പോള്‍ വാണരുളുന്ന സ്ഥലം- പിന്നീടു തെരഞ്ഞെടുക്കപ്പെടുന്ന 140000 ബ്രെഹ്മചാരികള്‍ എത്തേണ്ട സ്ഥലം. സ്വര്‍ഗരാജ്യത്തില്‍ നിത്യജീവന്‍ ലഭിച്ചവര്‍ മത്തായി സ്വര്‍ജരാജ്യമെന്നും മറ്റുള്ളവര്‍ ദൈവരാജ്യമെന്നും പറയുന്ന പുതിയ ആകാശവും പുതിയ ഭൂമിയുമുള്ള- ആദവും ഹവ്വയും താമസിച്ച- ഗരൂബുകള്‍ കാവല്‍ നില്‍ക്കുന്ന പാറുദീസയിലായിരിക്കും യേശുവിനോടൊപ്പാം നിത്യത ചിലവിടുക}.

ആ നിത്യജീവന്‍ ലഭിക്കാന്‍ എന്തുചെയ്യണമെന്ന് രണ്ടേ രണ്ടു പേരെ യേശുവിനോട് ചോദിക്കുന്നോള്ളൂ, ആത് ബൈബിളില്‍ എവിടെയാണന്നോ,ആരൊക്കെയാണ് ചോദിച്ചതെന്നോ ,എന്താണ് യേശു ഉത്തരം പറഞ്ഞെന്നോ നിങ്ങള്‍ക്കറിയാമോ? (പലര്‍ക്കുമറിയില്ല). ബൈബിളിന്‍റെ ഏറ്റവും പ്രധാന വിഷയമായ നിത്യജീവനെക്കുറിച്ചു നിങ്ങള്‍ക്കറിയില്ലെങ്കില്‍ പിന്നെന്താണ് ബൈബിളിനെപറ്റി സംസാരിക്കാനുള്ള അവകാശം. ചിലര്‍ ഉത്തരം പറഞ്ഞേക്കാം ,എല്ലാവരും എന്നെപ്പോലെ മണ്ടന്മാരല്ലല്ലോ.

luke 18:22, luke 10:25 എന്നിവടങ്ങളിലാണ് ഈ ചോദ്യോത്തരം. പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നുണ്ടെന്ന് പറഞ്ഞവനെ കൊണ്ട് യേശു പ്രമാണങ്ങള്‍ പറയിക്കുന്നൂ

പല "അത്യന്താധുനീക പരിശുദ്ധസഭ" (പെണ്ടക്കൊസ്തു ,ബ്രോതെരന്‍ ,മോര്മെന്‍ ,യെഹോവസക്ഷികള്‍ ,ബാപ്ടിസ്റ്റ് മേതോടിസ്റ്റ് , .....) കളിലുള്ളവര്‍ക്കും ഇതരിയില്ലെന്നതാണ് രസകരമായ വസ്തുത. ഇതനുസരിച്ചാലും നിത്യജീവന് തടസമായി നില്‍ക്കുന്ന ഒരു കാര്യത്തെക്കുറിച്ച് യേശു പറയുന്നൂ.

"ഇനിയും നിനക്കൊരു കുറവുണ്ട് നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്ക് കൊടുക്കുക അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും" Luke 18:22-23.

ഇതുപോലെ നിങ്ങള്‍ ചെയ്തോ? ഇല്ലെങ്കില്‍ ചെയ്യാമോ? എന്നിട്ട് വന്നു ബാക്കി പറയാന്‍ പറയുക.

luke 10:25 -ല്‍ തനിക്കുള്ളതെല്ലാം കൊടുത്ത് ആവശ്യക്കാരനെ സഹായിക്കുന്ന ഒരു ശമരായക്കരനെയാണ് യേശു നിത്യജീവനവകാശമാക്കുന്നവരുടെ മാതൃകയാക്കി ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന് ശ്രദ്ധിച്ചാലും. ( അന്നത്തെ ശമരായര്‍ ഏറ്റവും താഴ്ന്നവരയിരുന്നൂ, ഒരുദിവസത്തെ കൂലി ഒരു വെള്ളിക്കാശുമായിരുന്നുവെന്നും കഴുതപ്പുരത്തായിരുന്നൂ വന്നതെന്നും ചിന്ന്തിച്ചുവേണം ഈ ഭാഗം അപഗ്രധിക്കുവാന്‍) , അതുപോലെ നിങ്ങളൊരു അയല്‍ക്കാരനായിരുന്നോ എന്ന് ചോദിക്കുക. അവരുടെ ഉപദേശങ്ങള്‍ ചിലത് നല്ലത് തന്നെയാണ് ,അവയ്ക്ക് ജീവനില്ല എന്ന് മാത്രം. ഇപ്പോള്‍ ന്യായമായും ഒരു സംശയം ഉയരം , ഈ പിപ്പിലാഥന്‍ എല്ലാം വിറ്റു നശിപ്പിച്ചോ? ഇല്ലായെന്നാണൂത്തരം.



5. ചോദ്യം - മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ , ബൈബിളില്‍ ഉപദേശമില്ലത്തിടത്തോളം കാലം , മരിച്ചവര്‍ക്ക് വേണ്ടി എന്തിനു പ്രാര്‍ത്ഥിക്കുന്നൂ ?

ഉത്തരം - ഒന്നുകില്‍ നിങ്ങള്‍ ഉപയോഗിക്കുന്ന  ബൈബിള്‍ തെറ്റാണ് , അല്ലായെങ്കില്‍ നിങ്ങള്‍ മനസ്സിലാക്കിയത് തെറ്റാണ് ? 
നിങ്ങളുടെ ബൈബിളിലെ  (John 11:38-44)- Lazarus raised after 4 days  ഒന്ന് വായിക്കാമോ , മരിച്ചവര്‍ക്കുവേണ്ടി യേശു ദൈവത്തോടു പ്രാര്‍ത്ഥിചപ്പോള്‍  ഫലമുണ്ടായോ?
(Luke 7:11-17) വിധവയുടെ മകനെ ഉയര്‍പ്പിച്ചതോ?
(Matt.9:18, Mark 5:21, Luke 8:41) Jairus daughter സിനഗോഗധികാരി ജയറോസിന്‍റെ വിശ്വാസം കൊണ്ട് യേശു മരിച്ച മകളെ ഉയര്‍പ്പിക്കുന്നൂ.
ഇതൊക്കെ യേശു ജീവിച്ചിരുന്നപ്പോള്‍ ചെയ്തതാണെന്ന് ചിലര്‍ വാദിചേക്കാം. അപ്പോള്‍ ഞങ്ങളുടെ ടോം പറയുന്നതുപോലെ യേശു ഇപ്പോഴും മരിച്ചുകിടക്കുകയെന്നാണോ നിങ്ങളും വിശ്വസിക്കുന്നത് ? ഒരു വാദത്തിനു വേണ്ടി അതംഗീകരിച്ചു കൊണ്ടാടുത്ത ഭാഗത്തേക്ക് കടക്കാം .
യോപ്പായിലെ മാന്‍പേട എന്നര്‍ത്ഥമുള്ള തബിത്ത എന്നാ സ്ത്രീയെ ജനങ്ങളുടെ പ്രാര്‍ത്ഥന മൂലം പത്രോസ് ദൈവത്തോട് പ്രാര്‍ത്ഥിച്ചു ഉയര്‍പ്പിക്കുന്നൂ . (Acts 9:36-42) Raised Dorcas.
ത്രോവാസില്‍ വച്ച് മുകളിലെ ജനലില്‍കൂടി ഉറക്കം തൂങ്ങി താഴെപ്പോയി മരിച്ച  എവുത്തിക്കൊസ് എന്നയുവാവിനെ അവിടെയുള്ളവരുടെ വിശ്വാസംമൂലം പൗലോസ്‌ ഉയര്‍പ്പിക്കുന്നതോ?
തിരുവചനത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഇനിയും താങ്കള്‍ക്ക് തെളിവ് വേണോ? പസ്ടര്‍ പറയുന്നത് കേട്ട് മാത്രമിരിക്കാതെ വല്ലപ്പോഴും  തിരുവചനം വായിക്കുക . 
ഇനിയും പറയാം 
1 Corinthians 15:29 Otherwise, what will those do who are baptized for the dead? If the dead are not raised at all, why then are they baptized for them?  മരിച്ചവര്‍ക്ക് വേണ്ടി സ്നാനമെല്‍ക്കുന്ന ഒരു പരിപാടി അന്നുണ്ടായിരുന്നതായി ഇവിടെ തെളിയുന്നില്ലേ?
ഞാന്‍ പറയുന്നത്( ആര് പറയുന്നതും) മുഴുവന്‍ കണ്ണുമടച്ചു വിശ്വസിക്കരുത് , ബൈബിളുമായി ഒത്തുപോകുന്നുവെന്നു ഉത്തമ വിശ്വാസമുണ്ടെങ്കില്‍ മാത്രം.
തുടരും ......

No comments: